അനുബന്ധ വാര്‍ത്തകള്‍
- എസ്ബിഐ വായ്പാ പലിശ ഉയർത്തി, പ്രതിമാസ തിരിച്ചടവ് തുക ഉയരും
- പ്രസിദ്ധീകരിച്ച വിവരങ്ങള്‍ അപൂര്‍ണം: ഇലക്ട്രിക്കല്‍ ബോണ്ട് കേസില്‍ എസ്ബിഐക്ക് സുപ്രീംകോടതി വീണ്ടും നോട്ടീസ് നല്കി
- Manmohan Singh: 'സോണിയ ഗാന്ധിയുടെ കൈയിലെ പാവ'; പരിഹാസങ്ങളെ പുഞ്ചിരിയോടെ നേരിട്ട മന്മോഹന്, നാണിക്കേണ്ട ആവശ്യമില്ലെന്ന് അന്നേ പറഞ്ഞു
- Manmohan Singh: അന്തരിച്ച മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ്ങിന്റെ സംസ്കാരം ശനിയാഴ്ച
- Manmohan Singh Passes Away: മുന്‍ പ്രധാനമന്ത്രി മന്മോഹന് സിങ് അന്തരിച്ചു
എസ്ബിഐയില്‍ ധാരാളം ഒഴിവുകള്‍; ബിരുദധാരികള്‍ക്ക് അപേക്ഷിക്കാം
എസ്ബിഐയില്‍ ധാരാളം ഒഴിവുകള്‍. ക്ലറിക്കല്‍ തസ്തികയില്‍ രാജ്യത്താകെ 14191 ഒഴിവുകളാണുള്ളത്. കേരളത്തില്‍ മാത്രം 451 ഒഴിവുകള്‍ ഉണ്ട്. ഒരാള്‍ക്ക് ഏതെങ്കിലും ഒരു സംസ്ഥാനത്തെ ഒഴിവിലേക്ക് മാത്രമേ അപേക്ഷിക്കാനാവു. കൂടാതെ ആ സംസ്ഥാനത്തെ ഭാഷയില്‍ എഴുതാനും വായിക്കാനും സംസാരിക്കാനും കഴിയണം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. കൂടാതെ പ്രായപരിധി 20- 28 ആണ്.
കൂടാതെ പട്ടിക വിഭാഗങ്ങള്‍ക്ക് അഞ്ചുവര്‍ഷവും ഒബിസിക്ക് മൂന്നുവര്‍ഷവും ഭിന്നശേഷിക്കാര്‍ക്ക് 10 വര്‍ഷവും ഇളവുണ്ട്. പി ഓ തസ്തികയിലേക്ക് 21 മുതല്‍ 30 വയസ്സ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. ജനുവരി 16 ആണ് അവസാന തീയതി. ക്ലാര്‍ക്ക് തസ്തികക്കാര്‍ക്ക് അപേക്ഷിക്കാനുള്ള അവസാനത്തെ തീയതി ജനുവരി 7 ആണ്.
750 രൂപയാണ് അപേക്ഷ ഫീസ്. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിംഗ് എന്നിവയിലൂടെ മാത്രമേ ഫീസ് അടയ്ക്കാന്‍ സാധിക്കു.