1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Reliance jio latest news

കൂടുതല്‍ പേരിലേക്ക്; 3ജി ശേഷിയുള്ള ഫോണിലും ഇനി ജിയോ മാജിക്ക്

3ജി ശേഷിയുള്ള ഫോണിലും ഇനി ജിയോ

3g phones
കൂടുതല്‍ പേരിലേക്ക് റിലയൻസ് ജിയോ എത്തിക്കുന്നതിനായി പുതിയ പദ്ധതികളുമായി അധികൃതര്‍ രംഗത്ത്. 3ജി ശേഷിയുള്ള സ്മാർട്ട് ഫോണിലും ജിയോയുടെ സൗജന്യ 4ജി സേവനം എത്തിക്കാനാണ് ഇപ്പോള്‍ പദ്ധതിയൊരുങ്ങുന്നത്.

ഡിസംബര്‍ അവസാനത്തോടെ ഇതിനായുള്ള പ്രത്യേക ആപ്ലിക്കേഷൻ പുറത്തിറക്കുമെന്ന് റിലയന്‍‌സ് വ്യക്തമാക്കി. അതിനിടെ ജനുവരി ഒന്നിന് ആപ്ലിക്കേഷൻ പുറത്തിറക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പുറത്തിറക്കുന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ 3ജി ഹാൻഡ് സെറ്റിലും 4ജി സേവനങ്ങൾ ലഭ്യമാകും.

ജിയോയുടെ സൗജന്യ സേവനം മാർച്ച് 31വരെ നീട്ടിയിരുന്നു. നിലവിൽ 4ജി ഫോണുകൾ ഉള്ളവർക്കു മാത്രമേ ജിയോ ഉപയോഗിക്കാൻ സാധിക്കൂ. 52 മില്യൺ ആളുകളാണ് ജിയോയുടെ ഉപഭോക്‌താക്കൾ.
അടുത്ത ലേഖനം
ദേശീയ അവാര്‍ഡ് ലഭിക്കാന്‍ മാത്രമുള്ള അഭിനയമൊന്നും കാഴ്ചവെച്ചിട്ടില്ല; അതുകൊണ്ടു തന്നെ അതിന് അര്‍ഹതയുമില്ല