1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Railway Reservation planning to be done using aadhaar

ആള്‍മാറാട്ടം ഇനി നടക്കില്ല; റെയില്‍വെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം

രാജ്യത്ത് റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി ആരംഭിച്ചു.

newdelhi
രാജ്യത്ത് റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് ആധാര്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി ആരംഭിച്ചു. ആദ്യ ഘട്ടത്തില്‍ മുതിര്‍ന്ന പൗരന്‍മാര്‍, വിദ്യാര്‍ത്ഥികള്‍, വിരമിച്ച സൈനികര്‍ എന്നിവര്‍ക്കുള്ള ടിക്കറ്റ് ആനുകാല്യങ്ങള്‍ക്കാകും ആധാര്‍ നിര്‍ബന്ധമാക്കുക. രണ്ടാം ഘട്ടത്തില്‍ എല്ലാ ടിക്കറ്റുകളുടെ ബുക്കിംഗിനും ആധാര്‍ നിര്‍ബന്ധമാക്കും.
 
രണ്ട് ഘട്ടങ്ങളായാകും പദ്ധതി നടപ്പിലാക്കുക. പതിനഞ്ചു ദിവസത്തിനുള്ളൈല്‍ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങും. റെയില്‍വെ ടിക്കറ്റ് ഉപയോഗിച്ചുള്ള ആള്‍മാറാട്ടം തടയുകയാണ് പദ്ധതിയുടെ ലക്ഷ്യം. പദ്ധതി നടപ്പിലാക്കിക്കഴിഞ്ഞാല്‍ ടിക്കറ്റ് ബുക്കിംഗിനും ടിക്കറ്റ് പരിശോധനയ്ക്കും ആധാര്‍ ഹാജരാക്കണമെന്നും പദ്ധതിയില്‍ പറയുന്നു.
 
അതേസമയം, പാചകവാതക വിതരണത്തിലും പൊതുവിതരണ സമ്പ്രദായ രംഗത്തും മാത്രമേ ആധാര്‍ നിര്‍ബന്ധമാക്കാവൂ എന്ന് സുപ്രീം കോടതി ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവ് അനുസരിക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ആ ഉത്തരവ് ലംഘിച്ചാണ് റെയില്‍വെ ടിക്കറ്റ് ബുക്കിംഗിനും ആധാര്‍ നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളുന്നത്.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം
About Writer
സജിത്ത്
അടുത്ത ലേഖനം
മുന്നണിക‌ൾ തമ്മിലുള്ള വിയോജിപ്പ് സ്വാഭാവികം, പ്രശ്നങ്ങൾ സംസാരിച്ച് തീർക്കുമെന്ന് സുധീരൻ