ഡ്രൈവറെ കൊലപ്പെടുത്തി മൂന്നംഗസംഘം കാറുമായി കടന്നു കളഞ്ഞു; പഞ്ചാബില്‍ അതീവജാഗ്രത

പത്താന്‍കോട്ട്| Sajith| Last Modified വെള്ളി, 22 ജനുവരി 2016 (13:42 IST)
പത്താന്‍കോട്ടില്‍ കാര്‍ വാടകയ്‌ക്കെടുത്ത മൂന്നംഗസംഘം ഡ്രൈവറെ കൊലപ്പെടുത്തിയ ശേഷം കാറുമായി കടന്നു കളഞ്ഞു. വെള്ള നിറത്തിലുള്ള ആള്‍ട്ടോ കാറാണ് സംഘം തട്ടിയെടുത്തത്. ഡ്രൈവറുടെ മൃതദേഹം പൊലീസ് കണ്ടെടുത്തു.

സംഭവം നടന്നതിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹിയിലും പഞ്ചാബിലും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. രണ്ട് ദിവസം മുമ്പാണ് ഡല്‍ഹിയില്‍ ഐജിയുടെ ഔദ്യോഗിക വാഹനം മോഷണം പോയത്. ഇതിനെക്കുറിച്ച് ഇതുവരെയും ഒരു തെളിവും ലഭിച്ചിട്ടില്ല.

പത്താന്‍കോട്ട് വ്യോമസേനാ താവളം ആക്രമിക്കാന്‍ എത്തിയ ഭീകരര്‍ക്ക് സഹായകരമായത് പഞ്ചാബ് പൊലീസിലെ മുന്‍ ഐജിയുടെ തട്ടിയെടുത്ത ഔദ്യോഗിക വാഹനമായിരുന്നു. ഇതും കൂടി കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :