1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Prostitutes are better than government officials

വേശ്യകൾ സർക്കാർ ഉദ്യോഗസ്ഥരേക്കാൾ മികച്ചവർ; ബി ജെ പി എം എൽ എ സുരേന്ദ്ര സിംഗ്

വേശ്യകൾ സർക്കാർ ഉദ്യോഗസ്ഥരേക്കാൾ മികച്ചവർ; ബി ജെ പി എം എൽ എ

Prostitutes
സർക്കാർ ഉദ്യോഗസ്ഥരേക്കാൾ മികച്ചത് വേശ്യകളാണെന്ന് ബി ജെ പി എം എൽ എ സുരേന്ദ്ര സിംഗ്. ഉത്തർപ്രദേശിലെ റൊഹാനിയ മണ്ഡലത്തിൽ നിന്നുള്ള എം എൽ എ ബി ജെ പിയുടെ ഒരു പൊതുയോഗത്തിൽ പങ്കെടുക്കുമ്പോഴായിരുന്നു ഈ വിവാദ പരാമർശം നടത്തിയത്.
 
വേശ്യകള്‍ സര്‍ക്കാർ ഉദ്യോഗസ്ഥരേക്കാള്‍ നല്ലതാണ്. പണത്തിനുവേണ്ടിയാണെങ്കിലും അവർ അവരുടെ പണി കൃത്യമായി ചെയ്യും. അവര്‍ നമ്മളെ സന്തോഷിപ്പിക്കുന്നതിന് സ്റ്റേജില്‍ നൃത്തം ചെയ്യുകയും ചെയ്യും. എന്നാൽ അതേസമയം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പണം വാങ്ങിക്കുകയും ജോലി കൃത്യമായി ചെയ്യുമെന്ന് ഉറപ്പ് തരില്ലെന്നും സുരേന്ദ്ര സിംഗ് പറഞ്ഞു.
അടുത്ത ലേഖനം
ആലുവയിൽ പൊലീസുകാരുടെ മർദ്ദനമേറ്റ യുവാവിന് കവിളെല്ലിന് പൊട്ടൽ; പരിക്കുകൾ ഗുരതരമെന്ന് ഡോക്ടർമാർ