അനുബന്ധ വാര്‍ത്തകള്‍
- ഇനിമുതൽ വാട്സ്ആപ്പിനും ഫേസ്ബുക്കിനും നികുതി
- കെവിൻ വധം; മുഖ്യപ്രതി ഷാനു ചാക്കോ യൂത്ത് കോൺഗ്രസ് നേതാവ്, വാഹനമോടിച്ചയാളുടെ രാഷ്ട്രീയം മാത്രം പറയുന്നത് ഡി വൈ എഫ് ഐയെ അപകീർത്തിപ്പെടുത്താനെന്ന് എം സ്വരാജ്
- കർണാടക നിയമസഭ തെരഞ്ഞെടുപ്പ് 2018; എല്ലാ വോട്ടർമാരും വോട്ടുചെയ്യണമെന്ന് പ്രധാമന്ത്രി
- ഇനിമുതൽ ഞാൻ ദുൽഖറിന്റെ ആരാധകൻ; മറുപടിയായി ദുൽഖറിന്റെ ട്വീറ്റ്
- ട്വിറ്റർ പാസ്വേർഡ് ഉടൻ മാറ്റണം, ഇല്ലെങ്കിൽ പണി കിട്ടും! - ട്വിറ്റർ തന്നെ അറിയിച്ചു കഴിഞ്ഞു
മകളെ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണി; കോൺഗ്രസ് നേതാവ് പരാതി നൽകി
മകളെ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണി; കോൺഗ്രസ് നേതാവ് പരാതി നൽകി
പത്തുവയസുകാരിയായ മകളെ മാനഭംഗപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയ ആള്‍ക്കെതിരെ കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ചതുര്‍വേദി പോലീസില്‍ പരാതി നല്കി. ട്വീറ്ററിലൂടെയായിരുന്നു ഭീഷണി ഉണ്ടായിരുന്നത്. ശക്തമായ നടപടി സ്വീകരിക്കാമെന്ന് മുംബൈ പോലീസ് ഉറപ്പ് നല്‍കിയതായി പ്രിയങ്ക പറഞ്ഞു.
മധ്യപ്രദേശില്‍ ഏഴു വയസ്സുകാരിയെ മാനഭംഗപ്പെടുത്തിയ കേസിലെ പ്രതികളെ താന്‍ അനുകൂലിച്ചുവെന്നുള്ള വ്യാജപ്രചാരണം നടക്കുന്നുണ്ട്. അതിന്റെ തുടര്‍ച്ചയായിട്ടായിരിക്കാം മകള്‍ക്ക് നേരെ ഭീഷണി ഉയര്‍ന്നതെന്ന് അവര്‍ പറഞ്ഞു. സ്ത്രീകള്‍ക്കു നേരേ വര്‍ദ്ധിച്ചു വരുന്ന ഇത്തരം ഭീഷണികള്‍ക്കു നേരേ ബിജെപി കണ്ണടയ്ക്കുന്നു. അത് ശരിയായ നടപടിയല്ലെന്ന് കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
ശ്രീരാമന്റെ മുഖചിത്രമുള്ള @GirishK1605 എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നാണ് തനിക്ക് ഭീഷണി വന്നതെന്ന് പ്രിയ്യങ്ക പറയുന്നു. പ്രിയങ്ക പരാതി നല്‍കിയതോടെ ഈ അക്കൗണ്ട് അപ്രത്യക്ഷമാകുകയും ചെയ്തു.
Yes I plan to file an FIR. Also for kind attention of @MumbaiPolice , this fake quote with my pic is being shared on varioua FB pages with call for violence directed at me, I would request you to treat this as urgent. https://t.co/112Ctsa3Z4
— Priyanka Chaturvedi (@priyankac19) July 1, 2018