1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Noida 144 covid violation

കര്‍ഷകരെ തടയാന്‍ പുതിയ തന്ത്രവുമായി സര്‍ക്കാര്‍; നോയിഡയില്‍ ജനുവരി രണ്ടുവരെ നിരോധനാജ്ഞ

Covid144
കര്‍ഷകരെ തടയാന്‍ നോയിഡയില്‍ ജനുവരി രണ്ടുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കൊവിഡ് വ്യാപനം തടയാണെന്ന തരത്തിലാണ് ഇവിടെ 144 പ്രഖ്യാപിച്ചത്. എന്നാല്‍ കര്‍ഷകരേയും ലക്ഷ്യം വച്ചാണ് നടപടിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം സമരത്തിലുള്ള കര്‍ഷക സംഘടനകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഡല്‍ഹി സര്‍ക്കാര്‍ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തില്‍ മുന്നോട്ട് വന്നിട്ടുണ്ട്.
 
അതേസമയം നാളെ പ്രഖ്യാപിച്ചിരിക്കുന്ന ഭാരത് ബന്ദിനോട് സഹകരിക്കില്ലെന്ന് ആര്‍എസ്എസ് അനുകൂല കര്‍ഷക സംഘടനയായ ഭാരതീയ കിസാന്‍ സംഘ് പറഞ്ഞു. 
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
വിവാഹത്തിന് മുമ്പ് വധുവിന് കൊവിഡ് സ്ഥിരീകരിച്ചു, വിവാഹം പിപിഇ കിറ്റണിഞ്ഞ്