ന്യൂഡല്‍ഹി|
jibin|
Last Modified വെള്ളി, 25 ഏപ്രില്‍ 2014 (15:22 IST)
ബോളിവുഡ് താരങ്ങള്‍ ലൈംഗികതയെ പ്രോത്സാഹപ്പിക്കുകയാണ് അത് അവസാനിപ്പിക്കാന്‍ താരങ്ങളെ കൂട്ടത്തോടെ കൊല്ലാന്‍ ഇന്ത്യന്‍ മുജാഹിദ്ദീന്‍ പദ്ധതിയിട്ടിരുന്നതായി ഭീകരന്‍ തെഹ്സീന്‍ അക്തര്‍.
ചെറുപ്പക്കാരെ മോശമാക്കുന്ന ബോളിവുഡ് താരങ്ങളെ ഇല്ലായ്മ ചെയ്യുകയാണ് നല്ലത്. ഒറ്റയ്ക്ക് കൊല്ലുന്നതിനേക്കാള്‍ കൂട്ടത്തോടെ തീര്‍ക്കുന്നതാണ് നല്ലതെന്ന അഭിപ്രായത്തിന് മുജാഹിദ്ദീന്റെ യോഗത്തില്‍ പിന്തുണ ലഭിച്ചെന്നും അക്തര്‍ അന്വേഷണ സംഘത്തോട് പറഞ്ഞു.
അറസ്റ്റിലായ ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന്‍ തെഹ്സീന്‍ അക്തര്‍ പൊലീസിനോടാണ് ഈ കാര്യം വെളിപ്പെടുത്തിയത്. താരങ്ങള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ മനുഷ്യബോംബ് ആക്രമണം നടത്താനായിരുന്നു ഭീകരര്‍ പദ്ധതിയിട്ടത്.
ഒരു ഉന്നത ഉദ്യോഗസ്ഥനാണ് ഇക്കാര്യം വെളിയില്‍ വിട്ടത്. തീരുമാനിച്ച പദ്ധതി നടത്താന്‍ ശേഷിയുള്ളവര്‍ ഇപ്പോഴും വെളിയില്‍ ഉണ്ടെന്നുന്നത് അന്വേഷണ സംഘത്തെ
ആശങ്കയിലാക്കുന്നത്.