1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Mamata cabinet in west bengal

ആഭ്യന്തരവും ആരോഗ്യവും ഉൾപ്പടെ 6 വകുപ്പുകൾ മമതയ്‌ക്ക്, മന്ത്രിസഭയിൽ 45 പേർ

ബംഗാൾ
പശ്ചിമബംഗാളിൽ 45 അംഗ മന്ത്രിസഭ നിലവിൽ വന്നു. തിങ്കളാഴ്‌ച്ച രാജ്‌ഭവനിൽ നടന്ന ചടങ്ങിൽ 43 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്‌തു. രണ്ടുപേർ പിന്നീട് സത്യപ്രതിജ്ഞ ചെയ്യും. ആരോഗ്യം, ആഭ്യന്തരം എന്നിവയടക്കം ആർർ വകുപ്പുകൾ മമതയാണ് കൈകാര്യം ചെയ്യുന്നത്.
 
ആരോഗ്യം,ആഭ്യന്തരം,ലാന്റ് ആന്റ് ലാന്റ് റിഫോംസ് ഇൻഫർമേഷൻ,സാംസ്‌കാരികം,നോർത്ത് ബെംഗാൾ ഡെവലപ്പ്മെന്റ് എന്നീ വകുപ്പുകളാണ് മമത കൈകാര്യം ചെയ്യുക. അതേസമയം നന്ദിഗ്രാമിൽ മമതയെ തോൽപ്പിച്ച ബിജെപിയുടെ സുവേന്ദു അധികാരിയായിരിക്കും സംസ്ഥാനത്തെ പ്രതിപക്ഷ നേതാവ്.
അടുത്ത ലേഖനം
സ്വരാജ് അല്ല, പിണറായിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയാകാൻ കെ കെ രാഗേഷ്