1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Indian student dead in ukraine

യുക്രൈനിലെ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു

Indian Student Dead
യുക്രൈനിലെ ഷെല്ലാക്രമണത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൊല്ലപ്പെട്ടു. കര്‍ണാടക സ്വദേശിയായ നവീന്‍ ജ്ഞാനഗൗഡര്‍ ആണ് കൊല്ലപ്പെട്ടത്. ഖര്‍ഖീവിലെ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയില്‍ നാലാം വര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു നവീന്‍. ഇക്കാര്യം ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ഷെല്ലാക്രമണത്തില്‍ ഒരു ഇസ്രയേല്‍ പൗരനും കൊല്ലപ്പെട്ടിരുന്നു. 
 
ചെന്നൈയിലാണ് നവീന്റെ കുടുംബമുള്ളത്. ഇവരുമായി വിദേശകാര്യമന്ത്രാലയം ബന്ധപ്പെട്ടു. കുടുംബത്തോട് അഗാധമായ അനുശോചനം അറിയിക്കുന്നതായി ഇന്ത്യന്‍ വിദേശകാര്യ വക്താവ് ട്വിറ്ററില്‍ അറിയിച്ചു. 
അടുത്ത ലേഖനം
യുക്രെയ്‌നിൽ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടു