1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India reports 30,570 new COVID19 cases

രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 30,570; മരണം 431

India
രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകള്‍ 30,570. കൂടാതെ 38,303 പേര്‍ രോഗമുക്തരാകുകയും ചെയ്തു. കഴിഞ്ഞ മണിക്കൂറുകളില്‍ 431പേരുടെ മരണവും കൊവിഡ് മൂലം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് രോഗികളുടെ എണ്ണം 3,33,47,325 ആയി. 
 
നിലവില്‍ 3,42,923 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ 4,43,928 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടിട്ടുണ്ട്. 76,57,17,137 പേരാണ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. 
അടുത്ത ലേഖനം
തിരുവനന്തപുരത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഡെലിവറി ബോയി അറസ്റ്റില്‍