24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 3,66,161 പേര്‍ക്ക്; മരണം 3,754

ശ്രീനു എസ്| Last Modified തിങ്കള്‍, 10 മെയ് 2021 (10:48 IST)
24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 3,66,161 പേര്‍ക്ക്. കൂടാതെ രോഗംമൂലം 3,754 പേരുടെ മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ മണിക്കൂറുകളില്‍ 3,53,818 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 2,26,62,575 ആയിട്ടുണ്ട്.

ഇതുവരെയും 2,26,62,575 പേരാണ് രോഗം മൂലം രാജ്യത്ത് മരണപ്പെട്ടത്. നിലവില്‍ രോഗം മൂലം ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 37,45,237 ആണ്. 17 കോടിയിലേറെപ്പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :