1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India covid update 20april

രാജ്യത്ത് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 2,59,170 പേര്‍ക്ക്; മരണം 1,761

India
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത് 2,59,170 പേര്‍ക്ക്. കൂടാതെ രോഗം മൂലം 1,761 പേര്‍ മരണപ്പെട്ടതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം 1,54,761 പേര്‍ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,53,21,089 ആയിട്ടുണ്ട്.
 
രോഗം മൂലം ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 1,80,530 ആയിട്ടുണ്ട്. നിലവില്‍ രാജ്യത്ത് രോഗം മൂലം ചികിത്സയിലുള്ളവരുടെ എണ്ണം 20,31,977 ആണ്. കൂടാതെ 12,71,29,113 പേര്‍ ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
മെയ് ഒന്നുമുതല്‍ 18 വയസിനു മുകളിലുള്ളവര്‍ വാക്‌സിന്‍ രജിസ്‌ട്രേഷന്‍ ചെയ്യേണ്ടത് ഇങ്ങനെ