1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. India covid news

കൊവിഡ്: രോഗമുക്തിയില്‍ ഇന്ത്യ 70 ശതമാനത്തിലേക്ക്

India
രാജ്യം കൊവിഡ് മുക്തിയില്‍ 70 ശതമാനത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ ദിവസം 47746പേര്‍ കൊവിഡില്‍ നിന്ന് മുക്തി നേടിയതോടെ രോഗമുക്തി നിരക്ക് 68.9 ആയി ഉയര്‍ന്നിട്ടുണ്ട്. കൂടാതെ മരണ നിരക്ക് 2ശതമാനത്തില്‍ നിന്ന് കുറഞ്ഞ് 1.99 ശതമാനമായി. 
 
നിലവില്‍ 639929 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ശതമാനക്കണക്കില്‍ 28.21 പേരാണ് രോഗികളായി തുടരുന്നത്. 1583489 പേരാണ് രോഗമുക്തി നേടിയത്. കൊറോണയ്‌ക്കെതിരെ രാജ്യം ശക്തമായ പ്രതിരോധം തീര്‍ക്കുന്നതിന്റെ സൂചനയാണ് ഈ മുന്നേറ്റം. 
About Writer
ശ്രീനു എസ്