അനുബന്ധ വാര്‍ത്തകള്‍
- കരിപ്പൂർ വിമാനത്താവളത്തിൽ മഴക്കാലത്ത് വലിയ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തി ഡിജിസിഎ
- 'ക്ലിയർ ടു ലാൻഡ് റൺവേ 10' അവസാന സന്ദേശം എടിസി ടവറിലെത്തിയത് 7.36 ന്
- നാളെമുതല്‍ സംസ്ഥാനത്ത് റോഷന്‍കാര്‍ഡ് ഉടമകള്‍ക്ക് ഓണക്കിറ്റ് വിതരണം ആരംഭിക്കും
- ബെംഗളുരുവിൽ സംഘർഷം: പൊലീസ് വെടിവയ്പ്പിൽ രണ്ട് മരണം, 110 പേർ അറസ്റ്റിൽ
- മലപ്പുറം ജില്ലയില്‍ കോവിഡ് രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ ഞായറാഴ്ച സമ്പൂര്‍ണ ലോക്ക്ഡൗണ്‍
തിരുവനന്തപുരം ജില്ലയില്‍ പുതിയ കണ്ടെയിന്മെന്റ് സോണുകള്‍ പ്രഖ്യാപിച്ചു
നെയ്യാറ്റിന്‍കര മുന്‍സിപ്പാലിറ്റിയിലെ ആലുംമൂട്, അതിയന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വെണ്‍പകല്‍, ബാലരാമപുരം ഗ്രാമ പഞ്ചായത്തിലെ ഓഫീസ് വാര്‍ഡ്, ഇലകമണ്‍ ഗ്രാമപഞ്ചായത്തിലെ കിഴക്കേപ്പുറം, മണമ്പൂര്‍ ഗ്രാമപഞ്ചായത്തിലെ കണ്ണങ്കര, പൂവത്തുമൂല, ചെമ്മരുതി ഗ്രാമപഞ്ചായത്തിലെ തോക്കാട്, മാറനല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ മേലറിയോട് എന്നീ വാര്‍ഡുകളെ കണ്ടെയിന്മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു.
ഈ വാര്‍ഡുകളോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. ഈ പ്രദേശങ്ങളില്‍ നിശ്ചയിച്ചിരുന്ന പൊതുപരീക്ഷകള്‍ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നടത്താന്‍ പാടില്ല. കണ്ടെയിന്മെന്റ് സോണുകളില്‍ ഒരുതരത്തിലുള്ള ലോക്ക്ഡൗണ്‍ ഇളവുകളും ബാധകമായിരിക്കില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.