മുംബൈ|
Last Modified വെള്ളി, 23 മെയ് 2014 (14:57 IST)
വികലാംഗനായ ഭര്‍ത്താവിന്റെ മുന്നിലിട്ട് ഭാര്യയെ കാമുകന്‍ വെട്ടിക്കൊന്നു. മുംബൈയിലെ ലോവര്‍ പരേല്‍ പ്രദേശത്താണ് അവിഹിത ബന്ധം ഒടുവില്‍ കൊലപാതകത്തിലേക്ക് നീണ്ടത്.
പരശുരാം കാമ്പ്ലെയാണ് വീട്ടമ്മയും കാമുകിയുമായ അല്‍കാ തോര്‍വഡെയെ ഭര്‍ത്താവിന്റെ മുന്നിലിട്ട് വെട്ടിക്കൊന്നത്. ഇരുവരും സമീപവാസികളായിരുന്നു. യുവതിയുടെ ഭര്‍ത്താവിന് അപകടത്തില്‍ അംഗവൈകല്യം സംഭവിച്ചതിനെ തുടര്‍ന്ന് അല്‍കാ പ്രദേശത്ത് ഹോട്ടല്‍ നടത്തിവരുകയായിരുന്നു.
ഹോട്ടലിലെ നിത്യ സന്ദര്‍ശകനായിരുന്നു പരശുരാം. ജോലിക്കാരനായ ഇയാള്‍ ഉച്ചയ്ക്കും രാത്രിയിലും ആഹാരം കഴിക്കുന്നത് ഹോട്ടലില്‍ നിന്നുമായിരുന്നു. ഇതിനിടയില്‍ അല്‍കയുമായി ഇയാള്‍ പ്രണയത്തിലായി. അവിഹിതം പരശുരാമിന്റെ
ഭാര്യ അറിഞ്ഞ് ഇയാളുടെ അടുഠു നിന്നും കുഞ്ഞുമായി മാറിത്താമസിക്കുകയും ചെയ്തു.
എന്നാല്‍ അല്‍കാ പരശുരാമിനെ കൂടാതെ മറ്റ് പുരുഷന്‍മാരുമായി അവിഹിതബന്ധം പുലര്‍ത്തിയിരുന്നു. ഒരുനാള്‍ ഇയാള്‍ അല്‍കാ മറ്റൊരു പുരുഷനുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നത് കാണാനിടയായി. തുടര്‍ന്ന് പരശുരാം അല്‍കയെ കൊല്ലാന്‍ പദ്ധതി രൂപപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് ഏപ്രില്‍ ഒന്നിന് പരശുരാം അല്‍കയുടെ വീട്ടിലെത്തി. വാതില്‍ തുറന്ന ഉടന്‍ തന്നെ അല്‍കയെ അടിച്ച് നിലത്തിട്ട ശേഷം വെട്ടിക്കൊല്ലുകയായിരുന്നു. ഇതേ സമയം അല്‍കയുടെ ഭര്‍ത്താവ് ശിവാജി തോര്‍വെഡെ സമീപത്തെ കട്ടിലില്‍ കിടക്കുകയായിരുന്നു. കൊലപാതകത്തിനുശേഷം ഒളിവില്‍ പോയ പരശുരാമിനെ കഴിഞ്ഞ ദിവസമാണ് പൊലീസ് അറസ്റ്റ് ചെയ്തത്.