തമിഴ്‌നാട്ടില്‍ 16 ജില്ലകളില്‍ റെഡ് അലര്‍ട്ട്: അതിശക്തമായ മഴ

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 18 നവം‌ബര്‍ 2021 (21:42 IST)
അതിശക്തമായ മഴയെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ 16 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്രന്യൂനമര്‍ദ്ദമായി നാളെ പുലര്‍ച്ചെ കര തൊടും. വടക്കന്‍ തമിഴ്‌നാട്, തെക്കന്‍ ആന്ധ്ര എന്നിവിടങ്ങളിലാണ് എത്തുക. ഒരാഴ്ചക്കിടെ തമിഴ്‌നാട്ടില്‍ പ്രവേശിക്കുന്ന രണ്ടാമത്തെ ന്യൂനമര്‍ദ്ദമാണിത്.

നേരത്തേ ചെന്നൈ ഉള്‍പ്പെടെ അഞ്ചുജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട്. ഇപ്പോഴാണ് ഇത് 16 ജില്ലകളിലാക്കിയത്. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :