കടയുടെ ലോഗോയുള്ള കാരി ബാഗ് നിർബന്ധിപ്പിച്ച് വാങ്ങിപ്പിച്ചു, പിസ ഔട്ട്‌ലെറ്റിന് 11,000 രൂപ പിഴ

അഭിറാം മനോഹർ| Last Modified വ്യാഴം, 18 നവം‌ബര്‍ 2021 (21:10 IST)
കടയുടെ ലോഗോയുള്ള കാരി ബാഗ് വാങ്ങാന്‍ ഉപഭോക്താവിനെ നിര്‍ബന്ധിച്ചതിന് ഔട്ട്‌ലെറ്റിന് 11000 രൂപ പിഴയിട്ട് ഹൈദരാബാദിലെ ജില്ലാ ഉപഭോക്തൃ ഫോറം. തുക ഉപഭോക്താവിന് തന്നെ പിസ ഔട്ട്‌ലറ്റ് നൽകണമെന്നാണ് ഉപഭോക്തൃ ഫോറത്തിന്റെ നിർദേശം.

നിര്‍ബന്ധപൂര്‍വ്വം കാരി ബാഗ് വാങ്ങിപ്പിച്ചതിന് കെ മുരളി കുമാര്‍ എന്ന വിദ്യാര്‍ഥിയാണ് ഔട്ട്‌ലെറ്റിനെതിരേ പരാതിയുമായി ഉപഭോക്തൃ ഫോറത്തെ സമീപിച്ചത്. 2019 സെപ്‌റ്റംബർ 16നാണ് പരാതിക്കിടയാക്കിയ സംഭവം നടന്നത്.

വിദ്യാര്‍ഥിനിയില്‍ നിന്ന് പിസയുടെ നിരക്കിന് പുറമേ സ്ഥാപനത്തിന്റെ ലോഗോയുള്ള കാരി ബാഗിന് 7.62 രൂപ കൂടി ഔട്ട്‌ലെറ്റ് ഈടാക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്‌തതോടെ പിസ ഔട്ട്ലെറ്റുകാർ അപമര്യാദയായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു. രണ്ട് വര്‍ഷത്തെ നിയമപോരാട്ടത്തിന് ശേഷമാണ് ഉപഭോക്തൃ ഫോറത്തില്‍ നിന്ന് പരാതിക്കാരന് അനുകൂലമായ ഉത്തരവുണ്ടായത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :