എടപ്പാടി പളനിസ്വാമി ഗവര്‍ണറെ കണ്ടു; മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു

എടപ്പാടി പളനിസ്വാമി ഗവര്‍ണറെ കണ്ടു

ചെന്നൈ| Last Modified ചൊവ്വ, 14 ഫെബ്രുവരി 2017 (17:51 IST)
സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച് പക്ഷത്തു നിന്നുള്ള എടപ്പാടി പളനിസ്വാമിയടക്കമുള്ള 12 അംഗ സംഘം ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി. അഞ്ചു മിനിറ്റ് മാത്രമാണ് കൂടിക്കാഴ്ച ഉണ്ടായിരുന്നത്.

123 പേരുടെ പിന്തുണയുണ്ടെന്ന് കാണിക്കുന്ന എം എല്‍ എമാരുടെ പട്ടികയും സമര്‍പ്പിച്ചു.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണമെന്ന് പളനിസ്വാമി ഗവര്‍ണറോട് ആവശ്യപ്പെട്ടു. വൈകുന്നേരം അഞ്ചരയോടു കൂടിയാണ് പളനിസ്വാമിയും സംഘവും രാജ്‌ഭവനില്‍ എത്തിയത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :