1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Devendra Fadnavis takes oath as CM in surprise move

വൻ നാടകീയ നീക്കം: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിഞ്ജ ചെയ്തു

അജിത് പവാറാണ് ഉപമുഖ്യമന്ത്രി.

Devendra Fadnavis
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസ് ചുമതലയേറ്റു. അപ്രതീക്ഷിത നീക്കത്തിലൂടെയാണ് ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി ചുമതലയേറ്റത്. അജിത് പവാറാണ് ഉപമുഖ്യമന്ത്രി. അൽപ്പസമയത്തിന് മുൻപായിരുന്നു സത്യപ്രതിഞ്ജ. ഗവർണർ ഭഗത് സിങ് കോഷിയാരി ഫഡ്‌നാവിസിന് സത്യവാചകം ചൊല്ലിക്കൊടുത്തു. 
 
മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് വേണ്ടിയാണ് താനിത് ചെയ്തതെന്നും ജനങ്ങളുടെ താല്‍പര്യം ശിവസേന മാനിച്ചില്ലെന്നും ഫഡ്‌നാവിസ് പറഞ്ഞു. മഹാരാഷ്ട്രയിൽ ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിൽ ശിവസേന-എൻസി‌പി- കോൺഗ്രസ് സഖ്യസർക്കാർ രൂപീകരണ ചർച്ചകൾ അന്തിമഘട്ടത്തിലെത്തി നിൽക്കെയാണ് ബിജെപിയുടെ നാടകീയ നീക്കം ഉണ്ടായത്.  
About Writer
തുമ്പി ഏബ്രഹാം
അടുത്ത ലേഖനം
എല്ലാ മാസവും കൃത്യമായി അക്കൗണ്ടിൽ പണമെത്തി; മോദിജി തരുന്നതാണെന്ന് വിചാരിച്ച് ചെലവാക്കി; പിന്നീട് സംഭവിച്ചത്!