അനുബന്ധ വാര്‍ത്തകള്‍
- Territorial Army: ഉടൻ എത്തണം, ടെറിട്ടോറിയൽ ആർമിയെ വിളിച്ച് പ്രതിരോധ മന്ത്രാലയം, സേവനത്തിനായി എത്തുക 14 ബറ്റാലിയൻ
- കൂടുതൽ നഗരങ്ങളിൽ സൈറണുകൾ, തന്ത്രപ്രധാന സ്ഥലങ്ങളിൽ ജാഗ്രത നിർദേശം, സുരക്ഷ കടുപ്പിച്ച് രാജ്യം
- ഇന്ത്യ എന്റെ രാജ്യം, അതിന്റെ അഖണ്ഡത തകര്‍ക്കുന്ന ഒന്നിനെയും പിന്തുണയ്ക്കില്ല, ഭീകരവാദ വിരുദ്ധ പ്രതിജ്ഞയുമായി മലപ്പുറത്തെ വിവാഹം
- സാംബയിലെ ഭീകരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി ബിഎസ്എഫ്, ഏഴ് ജെയ്ഷെ ഭീകരരെ വധിച്ചു
- India vs Pakistan: ഹമാസ് മാതൃകയിലുള്ള മിസൈല്‍, ഡ്രോണ്‍ ആക്രമണം; ചുട്ടമറുപടി കൊടുത്ത് ഇന്ത്യ, ജെറ്റുകള്‍ വെടിവച്ചിട്ടു
Dance of the Hillary: വാട്ട്സാപ്പും ഫെയ്സ്ബുക്കും ഉപയോഗിക്കുമ്പോള്‍ ശ്രദ്ധ വേണം,ഇന്ത്യക്കാരെ ലക്ഷ്യമിട്ട് പാകിസ്ഥാന്റെ സൈബര്‍ ആക്രമണം
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യക്കാരെ ലക്ഷ്യമിട്ട് സൈബര്‍ ആക്രമണം നടക്കുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യക്കാരെ ലക്ഷ്യമിട്ട് ഡാന്‍സ് ഓഫ് ദി ഹിലാരി എന്ന വൈറസാണ് പാകിസ്ഥാന് പുറത്തിറക്കിയിരിക്കുന്നത്. വാട്ട്സാപ്പ്, ഫെയ്സ്ബുക്ക്, ഇമെയില്‍,ടെലെഗ്രാം തുടങ്ങിയ സമൂഹമാധ്യമങ്ങളിലൂടെയാണ് ഇത് പ്രചരിക്കുന്നത്.
വീഡിയോ രൂപത്തിലോ ഡോക്യുമെന്റ് രൂപത്തിലോ ഉള്ള ഫയലുകള്‍ വഴിയാണ് ഇവ ഡിവൈസുകളിലെത്തുന്നത്. ഇത് ഫോണില്‍ എത്തുന്നതോടെ ഉപഭോക്താവിന്റെ ബാങ്കിംഗ് വിശദാംശങ്ങള്‍ അടക്കമുള്ള സ്വകാര്യവിവരങ്ങള്‍ മോഷ്ടിക്കപ്പെടും. സാധാരണമെന്ന് തോന്നിക്കുന്ന ചിത്രങ്ങളോ, വീഡിയോ ഫയലോ വഴിയാകും ഈ വൈറസ് ഇന്‍സ്റ്റാള്‍ ചെയ്യപ്പെടുക. .exe എന്നവസാനിക്കുന്ന തരത്തില്‍ അവസാനിക്കുന്ന അപരിചിതമായ വീഡിയോകളോ ഫയലുകളോ ഒന്നും തുറക്കരുതെന്നാണ് ഇതിനെ പ്രതിരോധിക്കാന്‍ വിദഗ്ധര്‍ നല്കുന്ന നിര്‍ദേശം.