പ്രധാനമന്ത്രിക്ക് നന്ദിയറിയിച്ച് ക്രിസ് ഗെയിലും റസലും

ശ്രീനു എസ്| Last Modified വെള്ളി, 19 മാര്‍ച്ച് 2021 (11:56 IST)
പ്രധാനമന്ത്രിക്ക് നന്ദിയറിയിച്ച് ക്രിസ് ഗെയിലും റസലും. കരീബിയന്‍ രാജ്യങ്ങള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കിയതിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും ക്രിക്കറ്റ് താരങ്ങള്‍ നന്ദി അറിയിച്ചത്. 50000 ഡോസ് ആസ്ട്രാ സെനക്കയുടെ വാക്‌സിന്‍ വെസ്റ്റിന്റീസിന് നല്‍കിയതിനാണ് ക്രിസ് ഗെയില്‍ നന്ദി അറിയിച്ചത്.

ഗെയില്‍ വീഡിയോ സന്ദേശത്തിലൂടെയാണ് നന്ദി അറിയിച്ചത്. പ്രധാനമന്ത്രി മോദി, ഇന്ത്യയിലെ ജനങ്ങള്‍, ജമൈക്കയിലേക്ക് വാക്‌സിന്‍ സംഭാവന ചെയ്തതിന് നന്ദി, ഇക്കാര്യത്തില്‍ ഞങ്ങള്‍ അഭിനന്ദിക്കുന്നു- ഗെയില്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :