അനുബന്ധ വാര്‍ത്തകള്‍
- ലോകസഭാ തിരെഞ്ഞെടുപ്പിലെ നേട്ടം ഹരിയാനയിലും തുടരാൻ കോൺഗ്രസ്, കർഷകസമരവും ബോക്സിംഗ് വിവാദവും ബിജെപിക്ക് തിരിച്ചടിയാകുമോ?
- ഉത്തർപ്രദേശിലെ തോൽവി, എല്ലാ പഴിയും യോഗിയുടെ തലയിലിട്ട് ബിജെപി അവലോകന റിപ്പോർട്ട്
- Rahul Gandhi: രാഹുൽ ഒഴിയുന്ന സീറ്റിൽ പ്രിയങ്ക എത്തുമോ? തീരുമാനം നാളെ
- യുവാക്കള്‍ സമൂഹമാധ്യമങ്ങള്‍ മാത്രം നോക്കിയതിന്റെ ദുരന്തം പാര്‍ട്ടിക്കുണ്ടായി, സമൂഹമാധ്യമങ്ങളിലെ പല ഗ്രൂപ്പുകളും വിലയ്ക്ക് വാങ്ങപ്പെടുന്നു: എം വി ജയരാജന്
- തിരെഞ്ഞെടുപ്പ് തോൽവിയിൽ രാജിവെയ്ക്കില്ല, ആദ്യം കോൺഗ്രസ് അവരുടെ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ ഉപദേശിക്കട്ടെ: മുഖ്യമന്ത്രി
ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്
സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെയും ഭാര്യയുടെയും മരണത്തിനിടയാക്കിയ ഹെലികോപ്റ്റര്‍ അപകടത്തിന് കാരണം മനുഷ്യപ്പിശകാണെന്ന് റിപ്പോര്‍ട്ട്. ലോകസഭയില്‍ സമര്‍പ്പിച്ച പ്രതിരോധ സ്റ്റാന്‍ഡിങ് കമ്മിറ്റി റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. എയര്‍ ക്രൂവിന് സംഭവിച്ച പിഴവാണ് അപകടത്തിന് കാരണമായത്. 2021 ഡിസംബര്‍ എട്ടിനാണ് അപകടം ഉണ്ടായത്.
തമിഴ്നാട്ടിലെ കൂനൂരിലെ മലമുകളിലായിരുന്നു ഹെലികോപ്റ്റര്‍ അപകടം നടന്നത്. അപകടത്തില്‍ ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്ന മുഴുവന്‍ പേരും കൊല്ലപ്പെട്ടിരുന്നു. 14 പേരായിരുന്നു ഉണ്ടായിരുന്നത്. വ്യോമസേനയുടെ എംഐ 17 വി 5 ഹെലികോപ്റ്റര്‍ ആയിരുന്നു അപകടത്തില്‍പ്പെട്ടത്.