ബാങ്ക് കവര്‍ച്ച ശ്രമം: പോലീസുകാരന്‍ പിടിയില്‍

ചെന്നൈ| Last Modified ശനി, 4 ജൂലൈ 2015 (13:44 IST)
തമിഴ്നാട്ടില്‍ ബാങ്ക് കവര്‍ച്ചയ്ക്ക് ശ്രമിച്ച പോലീസുകാരന്‍ പിടിയില്‍. തമിഴ്നാട്ടിലെ തൂത്തുക്കുടിയിലാണ്
കായത്തരുവില്‍ സഹകരണബാങ്ക് കൊള്ളയടിക്കാന്‍ ശ്രമിച്ച രണ്ടു പേരെയാണ് പോലീസ് പിടികൂടിയത്. കാര്‍ത്തികേയന്‍ (29), പാണ്ഡ്യന്‍ (30) എന്നിവരാണ് പിടിയിലായത്. ഇവരില്‍ കാര്‍ത്തികേയന്‍ പോലീസുകാരനാണ്.

കായത്തരു പോലീസ് ഇന്‍സ്‌പെക്ടര്‍ ഉദയസൂര്യന്റെ നേതൃത്വത്തിലുള്ള സംഘം വ്യാഴാഴ്ച രാത്രി പട്രോളിങ് നടത്തുന്നതിനിടയിലാണ് സംഘം ബാങ്കിന്റെ ഗ്രില്‍ ഗ്യാസ് കട്ടറുപയോഗിച്ച് തകര്‍ക്കാന്‍ ശ്രമിക്കുന്നത് കണ്ടത്. സംഘം ഓട്ടോയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് സംഘം പിന്തുടര്‍ന്ന് പിടിക്കുകയായിരുന്നു. കൂടുതല്‍ ചോദ്യം ചെയ്തപ്പോഴാണ് ചെന്നൈയില്‍ തൊണ്ടയാര്‍പെട്ട് പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളാണ് കാര്‍ത്തികേയന്‍ എന്ന് തെളിഞ്ഞത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :