കർണാടകയിൽ ഗോവധ നിരോധന നിയമ ബിൽ പാസായി
കർണാടകയിൽ ഗോവധ നിരോധന ബിൽ നിയമസഭയിൽ പാസായി. ശബ്‌ദവോട്ടോടെയാണ് ബിൽ പാസാക്കിയത്. ഇനി ഉപരിസഭയിലും ബിൽ പാസായി ഗവർണർ ഇപ്പുവെച്ചു നിയമമാകുന്നതോടെ സംസ്ഥാനത്ത് പശു, കാള,പോത്ത് തുടങ്ങിയ കന്നുകാലികളെ എങ്ങനെ കൊല്ലുന്നതും നിയമവിരുദ്ധമാകും.
കാലികളെ കശാപ്പ് ചെയ്യുന്നവർക്ക് 50,000 രൂപ മുതൽ 5 ലക്ഷം രൂപ വരെ പിഴയും 7 വർഷം തടവും വരെ ലഭിക്കുമെന്നാണ് നിയമം. കുറ്റവാളിയെന്ന് തെളിഞ്ഞാൽ അവരുടെ കാലികൾ , വസ്തുക്കൾ, സ്ഥലം , വാഹനങ്ങൾ എന്നിവ കണ്ടുകെട്ടാനും നിയമം മൂലം സർക്കാരിന് സാധിക്കും. എസ്ഐ റാങ്ക് മുതലുള്ള ഉദ്യോഗസ്ഥർക്ക് സംശയകരമായി തോന്നുന്ന കാലി വളർത്തു ഇടങ്ങളിലെല്ലാം കയറി പരിശോധന നടത്താനും കാലികളെ പിടിച്ചെടുക്കാനും നിയമം അനുവാദം നൽകുന്നുണ്ട്.
