അനുബന്ധ വാര്‍ത്തകള്‍
- കൊറോണ വൈറസ് : തന്റെ വാദം ശരിയെന്ന് തെളിഞ്ഞതായി ട്രംപ്, ചൈന 10 ട്രില്യൺ നഷ്ടപരിഹാരം നൽകണം
- വളർച്ചാ പ്രതീക്ഷ 9.5 ശതമാനമാക്കി കുറച്ചു, റിപ്പോ നിരക്ക് നാല് ശതമാനത്തിൽ തുടരും
- 24മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 1,32,364 പേര്‍ക്ക്; മരണം 2713
- ലോകരാജ്യങ്ങള്‍ക്ക് 25 മില്യണ്‍ ഡോസ് വാക്സിന് എത്തിച്ചുനല്‍കുമെന്ന് അമേരിക്ക
- മറ്റുസംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന മുഴുവന്‍ പഞ്ചായത്തുകളെയും വാക്സിനേറ്റ് ചെയ്യുമെന്ന് മുഖ്യമന്ത്രി
കൊവിഡിന്റെ രണ്ടാം തരംഗം ചുരുങ്ങിയ സമയത്തിനുള്ളിൽ നിയന്ത്രിച്ചു, സഹായകമായത് മോദിയുടെ നേതൃത്വമെന്ന് അമിത് ഷാ
രാജ്യത്ത് കൊവിഡിന്റെ രണ്ടാം തരംഗം ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. നരേന്ദ്ര മോദിയുടെ നേതൃത്വമാണ് ഇതിന് സഹായകമായതെന്നും അമിത് ഷാ പറഞ്ഞു.
ഗുജറാത്തിലെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ സ്ഥാപിച്ച ഒമ്പത് മെഡിക്കല്‍ ഓക്‌സിജന്‍ പ്ലാന്റുകള്‍ ഉദ്ഘാടനം ചെയ്ത ശേഷം വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു അമിത് ഷാ. രണ്ടാം തരംഗത്തിൽ വൈറസ് അതിവേഗം പടരുകയും ആളുകളെ മോശമായി ബാധിക്കുകയും ചെയ്‌തു. എന്നിട്ട് പോലും ചുരുങ്ങിയ സമയത്തിനുള്ളില്‍ അത് നിയന്ത്രിക്കുകയും കുറയുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്തു. ഇത് ഒരു കൂട്ടായ വിജയമാണ്. ഇന്ത്യ പോലെ വലിയ ഒരു രാജ്യത്ത് ഇത് നേട്ടമാണ്.
നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ 135 കോടി ഇന്ത്യക്കാർ, ഒത്ത് ചേർന്ന് പോരാടി. ഞങ്ങൾ ആസൂത്രണത്തോടും ധൈര്യത്തോടും കൂടിയാണ് ഈ യുദ്ധം നടത്തിയത്. അമിത് ഷാ പറഞ്ഞു.