അനുബന്ധ വാര്‍ത്തകള്‍
- ഭാരത് ബന്ധിൽ വീടുകൾക്ക് തീയിട്ടവരായി സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ച പട്ടികയിലെ ആദ്യത്തെ ദളിത് യുവാവ് വെടിയേറ്റ് മരിച്ചു
- അമ്പലത്തിലെ പ്രസാദം കഴിച്ച രണ്ട് പേര് മരിച്ചു; 37 പേര്‍ക്ക് ഭക്ഷ്യവിഷബാധ
- മോഹന്‍ലാലിനേയും മമ്മൂട്ടിയേയും പരിഹസിച്ച കെ ആര് കെയ്ക്ക് ക്യാന്‍സര്‍?!
- സല്മാന് ഖാന്റെ ജയിലിലെ ആദ്യരാത്രി പട്ടിണിയില്‍!
- സല്മാന് ഖാനു ജാമ്യമില്ല, വിധി നാളെ; ഭീഷണിയുണ്ടെന്ന് താരത്തിന്റെ അഭിഭാഷകൻ
അംബേദ്കർ പ്രതിമകൾക്ക് നേരെ അക്രമം രാജ്യത്ത് നിത്യ സംഭവം; ഭോപ്പാലിൽ അക്രമികൾ പ്രതിമയുടെ തല വെട്ടി
മധ്യപ്രദേശ്: രാജ്യത്തെ അംബേദ്കർ പ്രതിമകൾക്ക് നേരെയുള്ള അക്രമം തുടരുന്നു. മധ്യപ്രദേശിൽ നിന്നുമാണ് പുതിയ സംഭവം. ഭോപ്പാലിലെ സത്നയിൽ അംഭേദ്കർ പ്രതിമയുടെ തല അക്രമികൾ വെട്ടിമാറ്റി. ഭോപ്പാലിലെ തന്നെ ബിന്ദ്സ് കേരിയ ഗ്രാമത്തിലെ അംബേദ്കർ പ്രതിമ പൂർണ്ണമായി തകർക്കുകയും ചെയ്തിട്ടുണ്ട്.
രാജ്യത്തിന്റെ പലഭാഗങ്ങളിൽ അംബേദ്കർ പ്രതിമകൾ അക്രമിക്കപ്പെടുന്നത് ഇപ്പോൾ നിത്യ സംഭവമായിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാജസ്ഥാനിലും അംബേദ്കർ പ്രതിമ അക്രമത്തിനിരയായിരുന്നു.
സത്നയിൽ അംബേദ്കർ പ്രതിമക്ക് ചുറ്റുമായി സുരക്ഷാ മതിൽ നിർമ്മിക്കുന്നതിനെ ചൊല്ലി സംഘർഷാവസ്ഥ നിലനിന്നിരുന്നു. ഇതിന്റെ തുടർച്ചയായാണ് പ്രതിമ അക്രമിക്കപ്പെട്ടതെന്നാണ് കരുതുന്നത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.