അനുബന്ധ വാര്‍ത്തകള്‍
- സേവിങ് അക്കൗണ്ടില്‍ ഒരു ദിവസം നിങ്ങള്‍ക്ക് എത്ര രൂപ നിക്ഷേപിക്കാന്‍ സാധിക്കും
- ഷക്കീലയ്ക്ക് ആ സിനിമയ്ക്ക് ശേഷം കിട്ടിയ പ്രതിഫലങ്ങള്‍ അമ്പരപ്പിക്കുന്നത്, തനിക്ക് ആദായനികുതി വകുപ്പിനെ പേടിയില്ലെന്നും നടി
- മദ്യപിച്ചുള്ള ഡ്രൈവിങ്, അമിത വേഗം; ഇനി അതിവേഗം പിടിവീഴും, 24 മണിക്കൂര്‍ പരിശോധന വരുന്നു
- നിയമങ്ങളും ചട്ടങ്ങളും ജനങ്ങളെ പേടിപ്പിക്കാനുള്ളതല്ല, ആവശ്യമെങ്കില്‍ പൊളിച്ചെഴുതും: മന്ത്രി കെ.രാജന്
- സ്വിഗ്ഗിയിലെ തൊഴിലാളികള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു; ആവശ്യങ്ങള്‍ അംഗീകരിക്കും വരെ ഭക്ഷണം വിതരണം ചെയ്യില്ല
നിങ്ങളൊരു സേവിംഗ്‌സ് അക്കൗണ്ട് ഉടമയാണോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ആദായ നികുതി നല്‍കേണ്ടിവരും!
നിങ്ങള്‍ ഒരു സേവിങ്‌സ് അക്കൗണ്ട് ഉടമയാണെങ്കില്‍ അക്കൗണ്ട് കൈകാര്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില പരിധികളുണ്ട്. ഈ പരിധികള്‍ ശ്രദ്ധിച്ചില്ല എങ്കില്‍ ആദായനികുതി നല്‍കേണ്ടി വന്നേക്കാം. ഒരു സാമ്പത്തിക വര്‍ഷത്തിനുള്ളില്‍ നിങ്ങളുടെ നിക്ഷേപം 10 ലക്ഷത്തില്‍ കൂടുതല്‍ കവിയാന്‍ പാടില്ല. അഥവാ നിങ്ങളുടെ നിക്ഷേപം 10 ലക്ഷത്തില്‍ കൂടുകയാണെങ്കില്‍ ബാങ്ക് തന്നെ ആ വിവരം ആദായ നികുതി വകുപ്പിനെ അറിയിക്കും.
അതുപോലെതന്നെ ഒരു ട്രാന്‍സാക്ഷനില്‍ നിങ്ങള്‍ക്ക് 2 ലക്ഷം രൂപയില്‍ കൂടുതല്‍ ഒരുമിച്ച് പിന്‍വലിക്കാനും ആകില്ല. കൂടാതെ ഒരു ദിവസം നിങ്ങള്‍ അന്‍പതിനായിരമോ അതില്‍ കൂടുതലോ തുക സേവിങ്‌സ് അക്കൗണ്ടില്‍ നിക്ഷേപിക്കുകയാണെങ്കില്‍ ആ വിവരവും ബാങ്ക് ആദായനികുതി വകുപ്പിനെ അറിയിക്കും. നിങ്ങള്‍ക്ക് എവിടെനിന്നാണ് ഇത്രയും വരുമാനം ലഭിക്കുന്നത് എന്ന് നിങ്ങള്‍ വ്യക്തമാക്കേണ്ടി വരും. അതോടൊപ്പം തന്നെ നിങ്ങളുടെ പാന്‍കാര്‍ഡ് വിവരങ്ങളും ബാങ്കിന് നല്‍കേണ്ടതായി വരും.