1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Wild buffalo attack middle aged man died

കാട്ടുപോത്തിന്റെ ആക്രമണത്തിൽ മധ്യവയസ്‌കൻ മരിച്ചു

Wild-Buffalo
തൃശൂർ: വാൽപ്പാറയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ മധ്യവയസ്‌കൻ കൊല്ലപ്പെട്ടു. ഷോളയാർ ഡാമിനടുത്തുള്ള മുരുകാളി എസ്റ്റേറ്റിലെ അരുൺ എന്ന അമ്പത്തൊന്നു കാരനാണ് മരിച്ചത്.
 
തോട്ടം തൊഴിലാളിയായ അരുൺ വെള്ളിയാഴ്ച രാവിലെയാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ മരിച്ചത്. തോട്ടത്തിലെ ചെടികൾക്കിടയിൽ മറഞ്ഞു നിന്ന കാട്ടുപോത്ത് ഓടിവന്നു കുത്തി വീഴ്ത്തുകയായിരുന്നു.
 
ഇടിയേറ്റുവീണ അരുണിന്റെ നിലവിളി കേട്ട് എത്തിയ ആളുകളാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. എങ്കിലും രക്ഷിക്കാനായില്ല. പിന്നീട് കാട്ടുപോത്ത് ഏറെ നേരം കഴിഞ്ഞാണ് ജനവാസ മേഖലയായ ഈ പ്രദേശത്തു നിന്ന് പോയത്. ഈ പ്രദേശങ്ങളിൽ കാട്ടുപോത്ത് സംഘമായാണ് എത്തുന്നതെന്നും ജനവാസത്തിനു ഭീഷണിയാണെന്നും പല തവണ വ്യാപകമായ പരാതി ഉണ്ടായിട്ടും ഫലമില്ല എന്നാണു നാട്ടുകാരുടെ പരാതി. 
 
അടുത്ത ലേഖനം
കണ്ണൂരിൽ സി.പി.എം സ്ഥാനാർഥി എം.വി.ജയരാജന് അപരന്മാർ മൂന്ന് പേർ