തിരുവനന്തപുരം|
Last Updated:
ശനി, 10 മെയ് 2014 (16:07 IST)
തിരുവനന്തപുരം ജില്ലയിലെ കല്ലയത്ത് കൂട്ട ആത്മഹത്യ. കിഴക്കേ മുക്കോല സ്വദേശികളാണ് മരിച്ച അഞ്ച് പേര്‍.
ഒരേ കുടുംബത്തിലെ അഞ്ച് പേര്‍ വിഷം കഴിക്കുകയായിരുന്നു. ഗൃഹനാഥനായ മനോഹരന്‍ ഭാര്യ മഹേശ്വരി മക്കളായ ബിജു, സിജു മരുമകളായ കൃഷ്ണേന്ദു എന്നിവരാണ് മരണമടഞ്ഞത്. മൂന്ന് പേര്‍ സംഭവസ്ഥലത്തും രണ്ട് പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്.
അതേ സമയം ആത്മഹത്യയ്ക്ക് പിന്നില്‍ ബ്ലേഡ് മാഫിയാണെന്ന് വെളിപ്പെടുത്തലുകളുമായി പ്രദേശത്തെ പഞ്ചായത്ത് മെമ്പര്‍ രംഗത്തെത്തി.
വന്‍ പലിശക്ക് ബ്ലേഡ് മാഫിയയില്‍ നിന്നും 40 ലക്ഷം ഇവര്‍ കടം വാങ്ങിയിരുന്നു. എന്നാല്‍ പറഞ്ഞ തിയതിക്കു മുന്‍പായി തുക തിരിച്ച് നല്‍കാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. ഇതിന്റെ പേരില്‍ ബ്ലേഡ് മാഫിയക്കാര്‍ ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് പഞ്ചായത്ത് മെമ്പര്‍ പറഞ്ഞു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.