എ കെ ജെ അയ്യർ|
Last Modified ഞായര്‍, 16 ഏപ്രില്‍ 2023 (13:23 IST)
തിരുവനന്തപുരം: വിവാഹം മുടക്കാൻ യുവതിയുടെ ചിത്രങ്ങൾ മോർഫ് ചെയ്തു പ്രചരിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളനാട് കടക്കാമൂട് വെങ്ങാവിള വീട്ടിൽ വിജിനെയാണ് (22) പോലീസ് അറസ്റ്റ് ചെയ്തത്.
യുവതിയുമായി ഇയാൾ കഴിഞ്ഞ നാലുവര്ഷത്തിലേറെയായി പ്രണയത്തിലായിരുന്നു എന്നും ഇരുവരും പിരിഞ്ഞതിന് പിന്നാലെ യുവതിക്ക് മറ്റൊരാളുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു. ഇതിനുശേഷമാണ് പ്രണയകാലത്ത് എടുത്ത യുവതിയുടെ ചിത്രങ്ങൾ അശ്ളീല ചിത്രങ്ങളുമായി മോർഫ് ചെത്ത് വിജിൻ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചത്.
വിളപ്പിൽശാല പോലീസ് ഇൻസ്‌പെക്ടർ എൻ.സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.