അനുബന്ധ വാര്‍ത്തകള്‍
- കൂട്ടക്കരുതി അവസാനിപ്പിച്ച തനിയ്ക്ക് തന്നെ നൊബേൽ പുരസ്കാരം: ഉറപ്പിച്ച് പറഞ്ഞ് ട്രംപ്
- 'ഇൻസർട്ട് ചെയ്യാൻ സമ്മതിച്ചില്ലെങ്കിലും കുഴപ്പമില്ല, ബാക്കിയെങ്കിലും ചെയ്യാൻ കിട്ടുമോ' എന്ന് എന്നോട് ചോദിച്ച നടൻ സിദ്ദിഖിന്റെ കൂറുമാറ്റം അത്ഭുതപ്പെടുത്തുന്നില്ല: രേവതി സമ്പത്ത്
- മഹാരാഷ്ട്രയിൽ മൂന്നുനില കെട്ടിടം തകർന്നുവീണ് 10 പേർ മരിച്ചു, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
- വ്യാപന ശേഷി കൂടിയതും ജനിതകവ്യതിയാനം സംഭവിച്ചതുമായ വൈറസുകളാണ് കേരളത്തില്‍ ഉള്ളത്: മുഖ്യമന്ത്രി
- നീരോഴുക്ക് ശക്തം, പെരിങ്ങൽക്കുത്ത് ഡാം തുറന്നു, വാളയാർ ഡാം ഇന്ന് തുറക്കും
ഒന്‍പതുമാസത്തെ ഫേസ്ബുക്ക് വഴിയുള്ള കടുത്ത പ്രണയം; 300കിലോമീറ്റര്‍ സഞ്ചരിച്ച് 18കാരിയെ കാണാന്‍ ചെന്ന യുവാവിനെ സ്വീകരിച്ചത് 53കാരി
ഫേസ്ബുക്ക് പ്രണയത്തില്‍ കുടുങ്ങി 18കാരിയായ കാമുകിയെ കാണാനെത്തിയ 24കാരന് 53കാരിയെകണ്ട് ഞെട്ടി. തൃശൂര്‍ ഒല്ലൂര്‍ സ്വദേശിയായ യുവാവാണ് സുഹൃത്തുമൊത്ത് 300കിലോമീറ്റര്‍ സഞ്ചരിച്ച് ബേക്കല്‍ കോട്ടയില്‍ കാമുകിയെ കാണാന്എത്തിയത്.
കാത്തിരിപ്പിനൊടുവില്‍ ബുര്‍ഖ ധരിച്ച ഒരു രൂപം ഇവര്‍ക്കു സമീപമെത്തി. രൂപം കണ്ടിട്ട് സംശയം തോന്നിയ യുവാവ് മുഖപടം മാറ്റാന്‍ ആവശ്യപ്പെട്ടിട്ടും ഇവര്‍ കൂട്ടാക്കിയില്ല. വെല്‍ഡിഗ് തൊഴിലാളിയായ യുവാവ് ഈ സ്ത്രീക്ക് പലപ്പോഴായി ഗൂഗില്‍ പേ വഴി 50000ത്തോളം രൂപ അയച്ചുകൊടുത്തിരുന്നു. താന്‍ പറ്റിക്കപ്പെട്ടെന്ന് മനസിലാക്കിയ യുവാവ് കത്തിയെടുക്കുകയും സ്ത്രീ നിലവിളിക്കുകയും ചെയ്തു. നാട്ടുകാരും പോലുമെത്തി മൂന്നുപേരെയും കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പിന്നീട് യുവാവിന് പരാതി ഇന്നെന്ന് പറഞ്ഞ് കേസ് ഒഴുവാക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. സ്ത്രീയെ കുറിച്ച് കൂടുതല്‍ അന്വേഷിക്കുമെന്നും അറിയിച്ചു.