1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Thrissur azheekkal

തൃശൂര്‍ അഴീക്കലില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

തൃശൂര്‍ അഴീക്കലില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളികള്‍ മരിച്ചു

തൃശൂര്‍
തൃശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ അഴീക്കല്‍ കടലില്‍ വള്ളം മറിഞ്ഞ് അപകടം. അപകടത്തെ തുടര്‍ന്ന് രണ്ട് മത്സ്യത്തൊഴിലാളികള്‍ മരിച്ചു. കുട്ടന്‍, ജലീല്‍ എന്നിവരാണ് മരിച്ചത്.
 
പുലർച്ചെയായിരുന്നു സംഭവം. അപകടകാരണം വ്യക്തമല്ല.
 
അപകടത്തിൽ കാണാതായ രണ്ടുപേരെ കണ്ടെത്തിയിട്ടുണ്ട്. ഇവരെ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹങ്ങളും ഇതേ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
About Writer
JOYS JOY
അടുത്ത ലേഖനം
''കശ്മീര്‍ പാക്കിസ്ഥാന്റെ ഭാഗമാകുമെന്നത് അതിമോഹം'' നവാസ് ശരീഫിന്റെ പ്രസ്താവനയ്ക്ക് പാക് പത്രത്തിന്റെ മറുപടി