തിരുവനന്തപുരം|
Sajith|
Last Modified ശനി, 5 മാര്‍ച്ച് 2016 (11:12 IST)
നാലര വയസു പ്രായമുള്ള ബാലികയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ വൃദ്ധനെ ഏഴു വര്‍ഷം കഠിന തടവും 10000 രൂപ പിഴയും വിധിച്ചു. ആനാട് വേട്ടമ്പള്ളി മുറിയില്‍ ഉണ്ടപ്പാറ പറണ്ടുവിള വീട്ടില്‍ ശിവശങ്കരന്‍ എന്ന 65 കാരനാണു ശിക്ഷ ലഭിച്ചത്.
തിരുവനന്തപുരം ഒന്നാം ക്ലാസ് അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി കെ പി ഇന്ദിരയാണു ശിക്ഷ വിധിച്ചത്. ബന്ധുവീട്ടില്‍ പഠിക്കാന്‍ എത്തിയ കുട്ടിയെയാണു പ്രതി പീഡിപ്പിച്ചത്.
കേസ് അന്വേഷിച്ചത് വട്ടപ്പാറ പൊലീസാണ്. പ്രോസിക്യൂഷനു വേണ്ടി കോവളം സി സുരേഷ് ഹാജരായി