അനുബന്ധ വാര്‍ത്തകള്‍
- സൗജന്യ ഓണക്കിറ്റ് വിതരണ ഉദ്ഘാനം തിങ്കളാഴ്ച
- ടൂറിസ്റ്റ് ബസിൽ നിന്ന് 10 കിലോ കഞ്ചാവ് പിടിച്ചു
- രാജ്യത്ത് ആദ്യമായി മിഷന് സ്ട്രോക്ക് നടപ്പിലാക്കി കേരളം, എല്ലാ ജില്ലകളിലും സ്ട്രോക്ക് സെന്ററുകള്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
- ലഹരിക്കടത്ത് സംഘതലവൻ ഒഡിഷയില്‍ നിന്നും പിടിയിൽ
- തൃശൂര്‍ റയില്‍വേ സ്റ്റേഷന് മേല്‍പ്പാലത്തില്‍ ഉപേക്ഷിച്ച ബാഗില്‍ നവജാത ശിശുവിന്റെ മൃതദേഹം
തിരുവനന്തപുരം കോര്പറേഷന് പരിധിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു ഇന്ന് അവധി
അതേസമയം നാല് ദിവസം നീണ്ട തലസ്ഥാന നഗരത്തിലെ കുടിവെള്ള ക്ഷാമത്തിനു പരിഹാരമായി പമ്പിങ് പുനരാരംഭിച്ചു
Thiruvananthapuram Mayor Arya Rajendran
നഗരത്തിലെ ജലവിതരണം സംബന്ധിച്ച് പ്രശ്നം നിലനില്‍ക്കുന്നതിനാല്‍ തിരുവനന്തപുരം കോര്പറേഷന് പരിധിയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ഇന്ന് നടക്കാനിരുന്ന പരീക്ഷകള്‍ മറ്റൊരു ദിവസത്തേക്ക് മാറ്റും. സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കോളേജുകളില്‍ നടക്കേണ്ട പ്രവേശന നടപടികള്‍ക്ക് മാറ്റമില്ലെന്നും അറിയിപ്പില്‍ പറയുന്നു.
അതേസമയം നാല് ദിവസം നീണ്ട തലസ്ഥാന നഗരത്തിലെ കുടിവെള്ള ക്ഷാമത്തിനു പരിഹാരമായി പമ്പിങ് പുനരാരംഭിച്ചു. ആറ്റുകാല്‍, ഐരാണിമുട്ടം പ്രദേശങ്ങളില്‍ വെള്ളം ലഭിച്ചു തുടങ്ങി. ഇന്നലെ രാത്രി 10 മണിയോടെയാണ് പൈപ്പുലൈനിന്റെ പണികള്‍ പൂര്‍ത്തിയായത്. ഇന്ന് ഉച്ചയ്ക്കു മുന്‍പായി ജലവിതരണം പൂര്‍ണതോതില്‍ പുനസ്ഥാപിക്കാന്‍ സാധിക്കുമെന്നാണ് കോര്‍പറേഷന്റെ കണക്കുകൂട്ടല്‍.