1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Summer Rain Kerala News

ആശ്വാസമായി മഴയെത്തുന്നു; ഏപ്രില്‍ 13വരെ ഈ ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

Summer Rain
കടുത്ത വേനലില്‍ ആശ്വാസമായി മഴയെത്തുന്നു. ഏപ്രില്‍ 13വരെ ഈ ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. ഇന്ന് ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ നേരിയ മഴയുണ്ടാകും. നാളെ ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലും മഴ ലഭിക്കാന്‍ സാധ്യതയുണ്ട്. 12,13 തീയതികളില്‍ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പില്‍ പറയുന്നു.
 
ഇടിമിന്നലിന് സാധ്യതയുള്ളതിനാല്‍ കാര്‍മേഘം കാണുമ്പോള്‍ മുതല്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. എന്നാല്‍ വേനല്‍ മഴ എത്തിയാലും സംസ്ഥാനത്ത് താപനിലയില്‍ ശമനം ഉണ്ടാകില്ലെന്ന് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കി. അതേസമയം കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കന്‍ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതല്‍ 1.8 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
കോട്ടയത്ത് ട്രെയിന്‍ തട്ടി രണ്ടു യുവാക്കള്‍ക്ക് ദാരുണാന്ത്യം