1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. April 26 Holiday Private institutions

Holiday in Kerala: ലോക്‌സഭാ തിരഞ്ഞെടുപ്പ്: ഏപ്രില്‍ 26 ന് സ്വകാര്യ ജീവനക്കാര്‍ക്കും അവധി

April 26 Holiday Private institutions
Holiday in Kerala: കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിനോടു അനുബന്ധിച്ച് ഏപ്രില്‍ 26 ന് സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും അവധി പ്രഖ്യാപിച്ചു. എല്ലാ തൊഴിലുടമകളും തൊഴിലാളികള്‍ക്ക് അവധി ഉറപ്പാക്കണമെന്ന് ലേബര്‍ കമ്മീഷണര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. 
 
വാണിജ്യ വ്യവസായ വ്യാപാര സ്ഥാപനങ്ങളടക്കമുള്ള എല്ലാ സ്ഥാപനങ്ങളിലെയും ഐടി, തോട്ടം മേഖലകളിലേയും വോട്ടവകാശമുള്ള മുഴുവന്‍ ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും അവധി ബാധകമായിരിക്കും. 
 
സ്വന്തം ജില്ലക്ക് പുറത്ത് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വോട്ടര്‍മാര്‍ക്ക് അവരവരുടെ പോളിങ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്തുന്നതിനു വേതനത്തോടു കൂടിയ മതിയായ അഴധി തൊഴിലുടമ ഉറപ്പാക്കണമെന്നും കമ്മീഷണര്‍ അറിയിച്ചു. 
 
About Writer
രേണുക വേണു
അടുത്ത ലേഖനം
ആശ്വാസമായി മഴയെത്തുന്നു; ഏപ്രില്‍ 13വരെ ഈ ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത