തിരുവനന്തപുരം : കഴിഞ്ഞ ദിവസം നെടുമങ്ങാട് കരകുളത്തെ എഞ്ചിനീയറിംഗ് കോളേജ് ഹാളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മുതദേഹം PA അസീസ് എഞ്ചിനീയറിംഗ് കോളേജ് ഉടമ അബിദുൾ അസീസ് താഹയുടേതാണെന്നും മരണം ആത്മഹത്യ തന്നെയെന്നും കൂടുതൽ സ്ഥിരീകരിക്കുന്ന രീതിയിലുള്ള ആത്മഹത്യാ കുറിപ്പ് താഹയുടെ മൊബൈൽ ഫോണിൽ നിന്നും പോലീസ് കണ്ടെത്തി.
"മരണമല്ലാതെ മറ്റൊരു വഴിയില്ല" എന്ന വാചകം താഹയുടെ മൊബൈൽ ഫോൺ ഗ്യാലറിയിൽ നിന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. മൊബൈൽ ഫോൺ മൃതദേഹത്തിനടുത്തു നിന്നാണ് ലഭിച്ചത്.
താഹയുടെ മൃതദേഹം കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു കോളേജിൻ്റെ പണി തീരാത്ത നാളിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ
കണ്ടെത്തിയത്.
കടുത്ത സാമ്പത്തിക ബാധ്യത കാരണം മരണം ആത്മഹത്യ തന്നെയാവും എന്നാണ് നിഗമനം. പണം ലഭിക്കാനുള്ള വർ വന്നു ബഹളം
ഉണ്ടാക്കിയിരുന്നു എന്നാണ് വിവരം. എങ്കിലും ഡി.എൻ.എ ഫലം ഒരാഴ്ചയ്ക്കകം പുറത്തു വരുന്ന തോടെ മുതദ്ദേഹം താഹയുടേത് തന്നെ എന്ന് സ്ഥിരീകരിക്കാനാവും എന്നാണ് പോലീസ് പറയുന്നത്.