തിരുവനന്തപുരം|
aparna shaji|
Last Modified ശനി, 14 ജനുവരി 2017 (09:15 IST)
തിരുവനന്തപുരത്ത് വിദ്യാർത്ഥി തൂങ്ങിമരിച്ചു. തലസ്ഥാനത്തെ ശ്രീകാര്യം എഞ്ചിനീയറിങ് കോളജ് വിദ്യാർഥിയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പേരൂർക്കട സ്വദേശിയായ മാധവൻകുട്ടി (22)യാണ് ജീവനൊടുക്കിയത്. നന്ദൻകോടുള്ള ഫ്ലാറ്റിലാണ് മരിച്ചത്.
ഏണിക്കര സ്വദേശി മധുകുമാറിന്റെ മകനാണ് മാധവൻകുട്ടി. കോളജിലെ മൂന്നാം സെമസ്റ്റർ വിദ്യാർത്ഥിയാണ്. രാത്രിയിൽ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കി. മരണത്തിൽ ദുരൂഹതയുള്ളതായി ആരും മൊഴി നൽകിയിട്ടില്ല.