1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. student suicide case kottayam

മകളെ അന്വേഷിച്ച് പ്രിന്‍സിപ്പലിനെ സമീപിച്ചപ്പോള്‍ ഏതെങ്കിലും ആണ്‍പിള്ളേരുടെ കൂടെ ഒളിച്ചോടിയോന്ന് അന്വേഷിക്കാന്‍ പിതാവിനോട് നിര്‍ദേശം

Kottayam
മകളെ അന്വേഷിച്ച് പ്രിന്‍സിപ്പലിനെ സമീപിച്ചപ്പോള്‍ ഏതെങ്കിലും ആണ്‍പിള്ളേരുടെ പിറകെ പോയോന്ന് അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കിയതായി ആത്മഹത്യ ചെയ്ത അഞ്ജു ഷാജിയുടെ പിതാവ് ഷാജി. അധ്യാപകരുടെ മാനസിക പീഡനം മൂലമാണ് മകള്‍ ആത്മഹത്യ ചെയ്തതെന്നും കുട്ടിയുടെ പിതാവ് ആരോപിച്ചു.
 
അതേസമയം കുട്ടിയുടെ ആത്മഹത്യയില്‍ വനിത കമ്മീഷനും യുവജന കമ്മീഷനും കേസെടുത്തു. നിജസ്ഥിതി സംബന്ധിച്ച് ജില്ല പൊലീസ് മേധാവിയോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്ന് വനിത കമീഷന്‍ അംഗം ഇ.എം രാധ അറിയിച്ചു. ഹാള്‍ ടിക്കറ്റിലുണ്ടായിരുന്ന കൈയക്ഷരം അഞ്ജുവിന്റെതല്ലെന്നും ഹാള്‍ ടിക്കറ്റ് കാണിക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നപ്പോള്‍ അത് തങ്ങളെ കാണിച്ചിരുന്നില്ലെന്നും ഷാജി പറയുന്നു. ഹാള്‍ ടിക്കറ്റിനു പിന്നില്‍ പിന്നീട് എഴുതിച്ചേര്‍ത്തതാണ് കോളജ് അധികൃതര്‍ പ്രദര്‍ശിപ്പിച്ചതെന്നും അഞ്ജുവിന്റെ പിതാവ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
കൊവിഡ് കൈകാര്യം ചെയ്യുന്നതിൽ തെറ്റ് പറ്റിയിരിക്കാം, പക്ഷേ പ്രതിപക്ഷം എന്താണ് ചെയ്‌തത്- അമിത് ഷാ