1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. kottayam college student suicide

കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുടുംബം കോളേജിനെതിരെ പൊലീസില്‍ പരാതി നല്‍കി

Kottayam Kerala
കോപ്പിയടി ആരോപണത്തെ തുടര്‍ന്ന് വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കുടുംബം കോളേജിനെതിരെ പൊലീസില്‍ പരാതി നല്‍കി. മരിച്ച അഞ്ജു ഷാജിയെ കേളേജ് അധികൃതര്‍ അകാരണമായി മാനസിക പീഡനം ഏല്‍പ്പിച്ചെന്നാണ് വിദ്യാര്‍ത്ഥിനിയുടെ പിതാവ് പരാതിയില്‍ പറയുന്നത്.
 
പരീക്ഷക്കിടെ കോപ്പിയടിച്ചെന്നാരോപിച്ച് ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് കോളേജിലെ അധ്യാപകര്‍ കുട്ടിയെ ഇറക്കിവിട്ടിരുന്നു. ബാക്കി പരീക്ഷകളും എഴുതിപ്പിക്കില്ലെന്നും അറിയിച്ചു. ഇതിനുപിന്നാലെയാണ് വിദ്യാര്‍ത്ഥിനിയെ കാണാതായത്. വിദ്യാര്‍ത്ഥിനിയുടെ ബാഗ് ആറിന്റെ സമീപത്തുനിന്നും ലഭിച്ചിരുന്നു.വിദ്യാര്‍ത്ഥിനിയെ പഠിപ്പിച്ചിരുന്ന പ്രൈവറ്റ് കോളേജിലെ അധ്യാപകര്‍ പറയുന്നത് വിദ്യാര്‍ഥിനി കോപ്പിയടിക്കാന്‍ സാധ്യതയില്ലെന്നും ആരോപണമുണ്ടായപ്പോള്‍ മാനസികമായി തളര്‍ന്നതാവാം അത്മഹത്യചെയ്യാന്‍ പ്രേരിപ്പിച്ചതെന്നുമാണ്.
 
വിദ്യാര്‍ത്ഥിനിയുടെ സഹപാഠികളും അധ്യാപകരുടെ കോപ്പിയടി ആരോപണം നിഷേധിച്ചു. അഞ്ജു ഷാജിയുടെ മൃതദേഹം ഇന്ന് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
അടുത്ത ലേഖനം
കേന്ദ്രസഹമന്ത്രി വി മുരളീധരനെതിരെ പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രൻ