സിസ്റ്റര്‍ അമലയുടെ കൊലപാതകം; പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ്

ഹരിദ്വാര്‍| JOYS JOY| Last Modified വെള്ളി, 25 സെപ്‌റ്റംബര്‍ 2015 (17:30 IST)
സിസ്റ്റര്‍ അമലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹരിദ്വാറില്‍ നിന്ന് പിടിയിലായ പ്രതി സതീഷ് ബാബു കുറ്റം സമ്മതിച്ചതായി പൊലീസ്. അതേസമയം, ചോദ്യം ചെയ്യല്‍ തുടരുകയാണ്. കൂടുതല്‍ ചോദ്യം ചെയ്യലിനു ശേഷം മാത്രമേ കൊലപാതകത്തിന്റെ കാരണം വ്യക്തമാകുകയുള്ളൂ.

ഡി വൈ എസ് പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഹരിദ്വാറിലെത്തി സതീഷ് ബാബുവിനെ കസ്റ്റഡിയില്‍ എടുത്തത്. ഹരിദ്വാറിലെ അയ്യപ്പക്ഷേത്രത്തില്‍ നിന്നായിരുന്നു സതീഷ് ബാബു പിടിയിലായത്.

ഹരിദ്വാറിലെ അയ്യപ്പ ക്ഷേത്രത്തിന് സമീപത്തെ ഗസ്റ്റ് ഹൌസില്‍ താമസിച്ചു വരികയായിരുന്നു സതീഷ് ബാബു. തന്റെ പഴ്സും ബാഗും നഷ്‌ടമായി എന്നു പറഞ്ഞാണ് ആശ്രമത്തിലെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :