കായികാധ്യാപിക സ്‌കൂളില്‍ കുഴഞ്ഞുവീണു മരിച്ചു

24 വര്‍ഷമായി തെങ്ങണ ഗുഡ് ഷെപ്പേഡ് പബ്ലിക് സ്‌കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളജിലെ കായികാധ്യാപികയായിരുന്നു

Sports Teacher died in school
രേണുക വേണു| Last Modified വെള്ളി, 19 ജൂലൈ 2024 (09:41 IST)
Sports Teacher died in school

കായികാധ്യാപിക സ്‌കൂളില്‍ കുഴഞ്ഞുവീണു മരിച്ചു. കോട്ടയം ചങ്ങനാശേരി പറാല്‍ പാറത്തറ വീട്ടില്‍ മനു ജോണ്‍ (50) ആണു മരിച്ചത്. ഇന്നലെ രാവിലെ ഒന്‍പതിനു സ്‌കൂളില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

24 വര്‍ഷമായി തെങ്ങണ ഗുഡ് ഷെപ്പേഡ് പബ്ലിക് സ്‌കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളജിലെ കായികാധ്യാപികയായിരുന്നു. എംജിസര്‍വകലാശാലാ ക്രോസ് കണ്‍ട്രി ടീം മുന്‍ ക്യാപ്റ്റനാണ്. ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജിനൊപ്പം പരിശീലനം നടത്തുകയും മത്സരങ്ങളില്‍ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

മൃതദേഹം ഇന്ന് സ്‌കൂളില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്‌കാരം 3.30നു വീട്ടിലെ ചടങ്ങുകള്‍ക്കു ശേഷം പറാല്‍ സെന്റ് ആന്റണീസ് പള്ളിയില്‍.

പിതാവ്: പരേതനായ പാറത്തറ തോമസ് മാത്യു. അമ്മ: ചിന്നമ്മ തോമസ്. മക്കള്‍: മേഘ ജോണ്‍സണ്‍ (കാനഡ), മെല്‍ബിന്‍ ജോണ്‍സണ്‍. മരുമകന്‍: രവി കൃഷ്ണ (കാനഡ).




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :