വടകരയില്‍ ബ്രാഞ്ച് കമ്മിറ്റിയംഗത്തെ ബലാത്സംഗം ചെയ്ത പരാതിയില്‍ മുന്‍ സിപിഎം നേതാക്കള്‍ അറസ്റ്റില്‍

ശ്രീനു എസ്| Last Modified തിങ്കള്‍, 28 ജൂണ്‍ 2021 (13:58 IST)
വടകരയില്‍ ബ്രാഞ്ച് കമ്മിറ്റിയംഗത്തെ ബലാത്സംഗം ചെയ്ത പരാതിയില്‍ മുന്‍ സിപിഎം നേതാക്കള്‍ അറസ്റ്റില്‍. സിപിഎം പ്രാദേശിക നേതാക്കളായിരുന്ന ബാബുരാജ്, ലിജീഷ് എന്നിവരെയാണ് ഇന്നു പുലര്‍ച്ചെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. സിപിഎംമുളിയേരി ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ബാബുരാജും ഡിവൈഎഫ് ഐ മേഖലാ സെക്രട്ടറിയായിരുന്ന ലിജീഷും രാവിലെ ആറുമണിയോടെയാണ് പിടിയിലായത്.

ഇവരെ ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കുകയും അറസ്റ്റുചെയ്യുമെന്നും പൊലീസ് അറിയിച്ചു. ഇന്നലെയാണ് പരാതിക്കാരിയെ വൈദ്യപരിശോധന നടത്തിയത്. പ്രതികളെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി സിപിഎം ഏരിയ സെക്രട്ടറി അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :