ശുദ്ധിക്രിയ ചെയ്‌തതിന് ശേഷം നട തുറന്നു; ഇനി തീർത്ഥാടകർക്ക് ദർശനം നടത്താം

ശുദ്ധിക്രിയ ചെയ്‌തതിന് ശേഷം നട തുറന്നു; ഇനി തീർത്ഥാടകർക്ക് ദർശനം നടത്താം

Rijisha M.| Last Modified ബുധന്‍, 2 ജനുവരി 2019 (11:26 IST)
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ രണ്ട് സ്‌ത്രീകൾ ദർശനം നടത്തിയതിനെത്തുടർന്ന് നട അടച്ച് ശുദ്ധിക്രിയ നടത്തി. പരിഹാരക്രിയ നടത്തിയതിന് ശേഷം വീണ്ടും നട തുറന്നു. ശുദ്ധിക്രിയ നടത്തുന്നതിനായി സന്നിധാനത്തുനിന്ന് തീർത്ഥാടകരെ മാറ്റിയിരുന്നു.

ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു സംഭവം നടന്നത്. കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ബിന്ദുവും, മലപ്പുറം സ്വദേശിനി കനകദുര്‍ഗയും ശബരിമല ദര്‍ശനത്തിനെത്തിയത്.

ബിന്ദുവും കനക ദുര്‍ഗയും ശബരിമലയില്‍ സന്ദര്‍ശനം നടത്തിയത് പമ്പയിലെയും സന്നിധാനത്തെയും പൊലീസുകാര്‍ അറിയാതെയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വളരെ കുറച്ച് പൊലീസ് സന്നാഹത്തോടെയായിരുന്നു ഇവര്‍ മല കയറിയത്.

മഫ്തിയിലും യൂണിഫോമിലുമായി വളരെ കുറവ് പൊലീസുകാര്‍ മാത്രമാണ് ഇവർക്കൊപ്പം ഉണ്ടായിരുന്നത്. എന്നാല്‍ പതിനെട്ടാം പടി കയറാതെ ശബരിമലയിലെത്തി ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു.

നേരത്തെ ഈ മാസം 24ന് ഇവർ ശബരിമല ദർശനത്തിന് എത്തിയിരുന്നെങ്കിലും കടുത്ത പ്രതിഷേധത്തെത്തുടർന്ന് തിരിച്ച് പോകുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :