അനുബന്ധ വാര്‍ത്തകള്‍
- സംസ്ഥാനത്ത് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത് 89 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്
- ചൈനീസ് പട്ടാളക്കാരെത്തിയത് കുന്തങ്ങളും ഇരുമ്പ് വടികളുമായി, ഗാൽവൻ ആക്രമണത്തിന് സമാനമായ നീക്കം
- വാക്സിൻ സ്വീകരിച്ച ഒരാൾക്ക് അജ്ഞാത രോഗം, ഓക്ഫഡ് വാക്സിൻ പരീക്ഷണം നിർത്തിവച്ചു
- പ്രവാസികള്‍ക്കുവേണ്ടിയുള്ള ഡ്രീം കേരള വെബ്പോര്‍ട്ടല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 89 ആരോഗ്യപ്രവർത്തകർക്ക്, 2 സിഐഎസ്എഫ് ജവാൻമാർക്കും രോഗം
ഇക്കൊല്ലത്തെ ശബരിമല തീര്‍ത്ഥാടനം: വ്യാജവാര്‍ത്തകള്‍ തള്ളിക്കളയണമെന്ന് ദേവസ്വംബോര്‍ഡ്
ഇക്കൊല്ലത്തെ ശബരിമല തീര്‍ത്ഥാടനം എങ്ങനെ നടത്തുമെന്നത് സംബന്ധിച്ചും തീര്‍ത്ഥാടകരുടെ എണ്ണത്തെ കുറിച്ചും സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന തെറ്റായ ചില വാര്‍ത്തകള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. കൊവിഡ്- 19 ന്റെ പശ്ചാത്തലത്തില്‍ ശബരിമല തീര്‍ത്ഥാടനം എപ്രകാരം നടത്തണമെന്നത് സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡോ സംസ്ഥാന സര്‍ക്കാരോ അന്തിമ തീരുമാനങ്ങള്‍ എടുത്തിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ.എന്‍.വാസു വ്യക്തമാക്കി.
ആ നിലയ്ക്ക് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഇത്തരം വ്യാജ വാര്‍ത്തകളും പ്രചരണങ്ങളും തള്ളിക്കളയണമെന്ന് പ്രസിഡന്റ് ആവശ്യപ്പെട്ടു.