വന്ദേ ഭാരത് ഓട്ടോറിക്ഷയില്‍ ഇടിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് ആര്‍പിഎഫ്

കല്ലമ്പലം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ സുധിക്കെതിരെ കേസെടുത്തു.

Vande Bharath
Vande Bharath
സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 24 ഡിസം‌ബര്‍ 2025 (15:21 IST)
വര്‍ക്കലയ്ക്കടുത്തുള്ള അകത്തുമുറി റെയില്‍വേ സ്റ്റേഷനില്‍ വന്ദേ ഭാരത് ഒരു ഓട്ടോറിക്ഷയില്‍ ഇടിച്ച സംഭവത്തില്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് (ആര്‍പിഎഫ്) കേസെടുത്തു. കാസര്‍കോട് നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന വന്ദേ ഭാരത് എക്‌സ്പ്രസാണ് ഓട്ടോയില്‍ ഇടിച്ചത്. കല്ലമ്പലം സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ സുധിക്കെതിരെ കേസെടുത്തു.

ഇയാള്‍ പോലീസ് കസ്റ്റഡിയിലാണ്. പ്ലാറ്റ്ഫോം ഭാഗത്ത് നിന്ന് ഓട്ടോ റെയില്‍വേ ട്രാക്കിലേക്ക് പ്രവേശിക്കുകയായിരുന്നു. ട്രാക്കില്‍ കിടക്കുന്ന ഓട്ടോ കണ്ട് എമര്‍ജന്‍സി ബ്രേക്ക് ഇട്ട ശേഷം ട്രെയിന്‍ നിര്‍ത്തി. എന്നാലും പ്ലാറ്റ്ഫോമിന്റെ പകുതിയോളം ട്രെയിന്‍ ഓട്ടോ വലിച്ചിഴച്ചു. എങ്ങനെയാണ് ഓട്ടോ റെയില്‍വേ ട്രാക്കില്‍ ഇറങ്ങിയതെന്ന് വ്യക്തമല്ല. ഓട്ടോ ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നു.

അതിനാല്‍ ആര്‍പിഎഫിന് അദ്ദേഹത്തിന്റെ മൊഴി രേഖപ്പെടുത്താന്‍ കഴിഞ്ഞില്ല. അപകടത്തില്‍ ഓട്ടോ പൂര്‍ണ്ണമായും തകര്‍ന്നു. ഓട്ടോയില്‍ മറ്റാരും ഉണ്ടായിരുന്നില്ല. അപകടത്തെത്തുടര്‍ന്ന് ട്രെയിന്‍ മണിക്കൂറുകളോളം വൈകി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :