നെടുമങ്ങാട്|
Last Modified വെള്ളി, 5 ഓഗസ്റ്റ് 2016 (16:29 IST)
നാലാം ക്ലാസുകാരിയെ ഓട്ടോയില്‍ കയറ്റി വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് പ്രതിക്കു വേണ്ടി പൊലീസ് വ്യാപകമായ അന്വേഷണം ആരംഭിച്ചു. ഇക്കഴിഞ്ഞ ഒന്നാം തീയതി സ്കൂളിലേക്ക് പോവുകയായിരുന്ന കുട്ടിയെ ബലമായി ഓട്ടോയില്‍ കയറ്റി ആളില്ലാത്ത വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണു കേസ്.
സ്കൂളിലേക്ക് പോവുകയായിരുന്ന കുട്ടിയെ ഓട്ടോയില്‍ വന്ന ഒരു യുവാവ് സ്കൂളില്‍ കൊണ്ടാക്കാം എന്ന് പറഞ്ഞ് കയറ്റിയശേഷം അരുവിക്കര ഡാം പരിസരത്തും മറ്റും കറങ്ങിയ ശേഷം ആളില്ലാത്ത വീട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു എന്നാണു പരാതി. ആദ്യ ഓട്ടോയില്‍ ഡാം പരിസരത്ത് എത്തിയ ശേഷം ഓട്ടോ പറഞ്ഞു വിടുകയും ഉടന്‍ മറ്റൊരു ഓട്ടോ എത്തിയപ്പോള്‍ അതിലെ ഡ്രൈവറാണു യുവാവിനു വീട് നല്‍കിയതെന്നും പരാതിയില്‍ പറയുന്നു.
പീഡിപ്പിച്ച ശേഷം കുട്ടിയെ ആളൊഴിഞ്ഞ ഭാഗത്ത് ഇറക്കിവിട്ടു. കരഞ്ഞുകൊണ്ടു നിന്ന കുട്ടിയെ കണ്ട് വിവരം നാട്ടുകാരാണു രക്ഷിതാക്കളെ അറിയിച്ചത്.
ആദ്യം പൊലീസ് കേസെടുക്കാന്‍ തയ്യാറായില്ല എന്നും ആരോപണം ഉണ്ട്. എന്നാല്‍ പിന്നീട് എസ്.പി യുടെ നിര്‍ദ്ദേശ പ്രകാരം നെടുമങ്ങാട് സി.ഐ ആണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.