1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Ramesh Chennithala, E P Jayarajan, Pinarayi Vijayan

ജയരാജൻ നല്ല ചിറ്റപ്പൻ, സർക്കാരിനെ വീണ്ടും വെല്ലുവിളിച്ച് രമേശ് ചെന്നിത്തല

10 വര്‍ഷത്തെ നിയമനങ്ങള്‍ അന്വേഷിച്ചു കൊള്ളാനും വെല്ലുവിളി

രമേശ് ചെന്നിത്തല
ബന്ധു നിയമനവിവാദത്തിൽ സർക്കാരിനെ വീണ്ടും വെല്ലുവിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കഴിഞ്ഞ പത്ത് വർഷത്തെ നിയമനം അന്വേഷിച്ചുകൊള്ളാൻ രമേശ് ചെന്നിത്തല വ്യക്തമാക്കി. പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും ചെന്നിത്തല പറഞ്ഞു.
 
ബന്ധു നിയമനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ പങ്കും പരിശോധിക്കണം. ന്റെ ഏത് ബന്ധുവിനാണ് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് നിയമനം നല്‍കിയതെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. കുടുംബക്കാരെ നിയമിച്ച ഇപി ജയരാജന്‍ നല്ല ചിറ്റപ്പനാണെന്നും അദ്ദേഹം പറഞ്ഞു.
 
അതേസമയം, ചട്ടം പാലിച്ചാണ് സുധീര്‍ നമ്പ്യാരുടെ നിയമനം നടന്നതെന്ന് രാജിവെച്ച വ്യവസായമന്ത്രി ഇ പി ജയരാജന്‍ നിയമസഭയില്‍ വ്യക്തമാക്കി. നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തിയാണ് ജയരാജന്‍ നിലപാട് വ്യക്തമാക്കിയത്. 
അടുത്ത ലേഖനം
തനിയെ ഡൗൺലോഡ് ചെയ്ത് ഡേറ്റ കവരുന്ന ഓൺലൈൻ പരസ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് ട്രായ്