അനുബന്ധ വാര്‍ത്തകള്‍
- ഇരട്ട കൊലപാതകം: നാല് കോൺഗ്രസ് പ്രവർത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി
- പ്രതികൾ കോൺഗ്രസ്സുകാരെന്ന് പൊലീസ്, 9 പേർ കസ്റ്റഡിയിൽ, ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയേക്കും
- സ്വര്‍ണക്കടത്ത് കേസ്: എന്‍ഐഎ സംഘം ഇന്ന് സെക്രട്ടറിയേറ്റില്‍
- ആ എടുത്തുചാട്ടത്തിന് ഇന്ദിര ഗന്ധിയ്ക്കും കോൺഗ്രസ്സിനും വൻവില നൽകേണ്ടിവന്നു: അടിയന്തരാവസ്ഥയെ കുറിച്ച് പ്രണബ് മുഖർജി തുറന്നെഴുതി
- പ്രണബ് മുഖർജിയുടെ സംസ്കാരം ഇന്ന്; കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് പൊതുദർശനം
പെട്ടിമുടി ദുരന്തത്തില്‍ തിരുവോണനാളിലും തിരച്ചില്‍; ഒരു മൃതദേഹം കണ്ടെത്തി
പെട്ടിമുടി ദുരന്തത്തില്‍ തിരുവോണനാളില്‍ നടത്തിയ തിരച്ചിലില്‍ ഒരു മൃതദേഹം കൂടി കണ്ടെത്തി. വരും ദിവസങ്ങളിലും തിരച്ചില്‍ തുടരുമെന്ന് ദേവികുളം എംഎല്‍എ എസ് രാജേന്ദ്രന് പറഞ്ഞു. മൃതദേഹം രാജമലയില്‍ വച്ചുതന്നെ പോസ്റ്റുമോര്‍ട്ടം നടത്തുകയായിരുന്നു. അടിമാലിയില്‍ മൃതദേഹം എത്തിക്കുവാനുള്ള പ്രായോഗിക ബുദ്ധിമുട്ട് കാരണമാണ് ഇങ്ങനെ ചെയ്തത്.
ഇടുക്കിയില്‍ നിന്നെത്തിയ ഡോക്ടര്‍മാരാണ് പോസ്റ്റുമോര്‍ട്ടം നടത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച തിരച്ചില്‍ സംഘങ്ങള്‍ നടപടികള്‍ അവസാനിപ്പിക്കുകയായിരുന്നു. എന്നാല്‍ പ്രദേശത്ത് നാട്ടുകാരുടെ നേതൃത്വത്തില്‍ അന്വേഷണം നടക്കുന്നുണ്ടായിരുന്നു. അങ്ങനെയാണ് ഇന്നലെ ഒരുമൃതദേഹം കൂടി കണ്ടെത്തിയത്.